പീസ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി ; സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

പീസ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി. കിഴക്കന്‍ ഡല്‍ഹിയിലെ കല്യാണ്‍പുരിയില്‍ വെള്ളിയാഴ്ചയാണു സംഭവം. നാലുപേര്‍ ചേര്‍ന്നാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ കുടുംബം വാടകയ്ക്കു താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്റെ മകന് പീസ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ഇയാളുടെ മുറിയില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാളുടെ മൂന്നു സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് പീഡനം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തി.
പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മകള്‍ പീഡനവിവരം വെളിപ്പെടുത്തുകയും ഇവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസിലെ നാലു പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കല്യാണ്‍ വാസിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്.
https://www.facebook.com/Malayalivartha

























