ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ശ്രീനഗറിലെ ഫത്തേ കാഡലില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാസേന പ്രദേശം വളഞ്ഞ് ആക്രമിച്ചത്.
സൈന്യവും പോലീസും സിആര്‍പിഎഫും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കൂടുതല്‍ ഭീകരര്‍ മേഖലയില്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് സുരക്ഷാസേനയുടെ തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























