ട്രെയിന്‍ ടിക്കറ്റുകള്‍ക്കായി ഇനി സ്റ്റേഷനില്‍ ക്യൂ നില്‍ക്കേണ്ട... അടുത്തമാസം മുതല്‍ റെയില്‍വേയുടെ യു.ടി.എസ് മൊബൈല്‍ ആപ് വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍

ഇനി റെയില്‍വേ സ്‌റ്റേഷനില്‍ റിസര്‍വേഷനില്ലാത്ത ട്രെയിന്‍ ടിക്കറ്റുകള്‍ക്കായി നീണ്ട വരിയില്‍നിന്ന് കഷ്ടപ്പെടേണ്ടതില്ല. അടുത്തമാസം ഒന്നു മുതല്‍ റെയില്‍വേയുടെ യു.ടി.എസ് മൊബൈല്‍ ആപ് വഴി ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ രാജ്യത്താകെ ലഭ്യമാവും. നാലുവര്‍ഷം മുമ്പ് ഇതു നടപ്പാക്കിയെങ്കിലും മുംബൈ ഒഴികെ മറ്റു സ്ഥലങ്ങളില്‍ പരാജയപ്പെട്ടു. പിന്നീട് ഡല്‍ഹി പല്‍വാലിലും ചെന്നൈ നഗരത്തിലും പ്രാബല്യത്തിലായി. ഇപ്പോള്‍ 15 റെയില്‍ മേഖലകളില്‍ കൂടി നടപ്പാക്കുകയാണ്.
യു.ടി.എസ് ആപ് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും ഒരു തവണ ഉപയോഗിച്ചാല്‍ യാത്രക്കാര്‍ ഇതു തുടരുമെന്നും റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാലുവര്‍ഷത്തിനിടെ 45 ലക്ഷം പേര്‍ ആപ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദിവസം 87,000ത്തോളം ടിക്കറ്റുകള്‍ ഇങ്ങനെ എടുക്കുന്നുണ്ട്. സ്‌റ്റേഷനില്‍നിന്ന് 2530 മീ. ദൂരത്ത് കണക്ഷന്‍ ലഭ്യമാവും. ഒരു സമയം നാല് ടിക്കറ്റുകള്‍ വരെ എടുക്കാം.
പ്ലാറ്റ്‌ഫോം ടിക്കറ്റുകളും മാസത്തേക്കുള്ള പാസുകളും ഇതുവഴി കിട്ടും. റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പനയിലൂടെ ദിവസം 45 ലക്ഷത്തോളം രൂപയാണ് റെയില്‍വേക്ക് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha























