മീ ടൂ ;2013ലെ നിയമപരിഷ്കരണത്തിനൊരുങ്ങി കേന്ദ്രം; നിയമസമിതി രൂപികരിച്ചു

2013ലെ നിയമപരിഷ്കരണത്തിന് മീ ടൂവിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ സമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്. മന്ത്രിമാരായ നിർമല സീതാരാമൻ, നിതിൻ ഗഡ്കരി, മേനക ഗാന്ധി എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.ജോലി സ്ഥലങ്ങളിലെ സ്ത്രീകൾക്ക് നേരെയുഡണ്ടാകുന്ന ' ലൈംഗിക പീഡനങ്ങൾ തടയുകയാണ് ലക്ഷ്യം.ഇതുസംബന്ധിച്ച പുതിയ ചട്ടങ്ങൾ നിയമസമിതി രൂപീകരിക്കും.
രാജ്യത്ത് മീ ടൂ വെളിപ്പെടുത്തലുമായി ഒട്ടനവധി പേർ രംഗത്തെത്തിയതോടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. മീ ടൂ വെളിപ്പെടുത്തലുകളെ തുടർന്നു ഈയിടെ എം.ജെ. അക്ബർ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
https://www.facebook.com/Malayalivartha






















