അന്വേഷണം സുതാര്യമാക്കാനാണ് സിബിഐ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയതെന്ന് അരുണ്‍ ജെയ്റ്റിലി

അന്വേഷണം സുതാര്യമാക്കാനാണ് സിബിഐ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയത് എന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലി. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ഇവരെ മാറ്റി നിര്‍ത്തിയത്. വിജിലന്‍സ് കമ്മീഷനാണ് രാകേഷ് അസ്തനായ്ക്കും അലോക് വര്‍മ്മയ്ക്കും എതിരെയുള്ള കേസ് അന്വേഷിക്കുക എന്നും ജെയ്റ്റ്‌ലി പറഞ്ഞു.
സിബിഐ ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനു മാത്രമേ സാധിക്കൂ. രണ്ട് പേര്‍ക്കെതിരെയും അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ തല്‍സ്ഥാനത്ത് തുടരുന്നത് അനുവദിക്കാന്‍ സാധിക്കില്ല എന്നാതായിരുന്നു വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശം.
ഇന്നലെ അര്‍ധരാത്രി പ്രധാനമന്ത്രി അടിയന്തരമായി അപ്പോയിന്‍മെന്റ് കമ്മിറ്റി യോഗംചേര്‍ന്നാണ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി എടുത്തത്. അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്നും നീക്കുകയും രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും ആവശ്യപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha





















