Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മാഡം, നിങ്ങളുടെ മാസമുറ സമയത്ത് പാര്‍ലമെന്റില്‍ നിങ്ങള്‍ പോകാറില്ലേ? മറ്റുള്ള രാജ്യങ്ങള്‍ ചൊവ്വയിലേക്ക് സ്ത്രീകളെ പറഞ്ഞയക്കുമ്പോള്‍; നിങ്ങള്‍ ഇപ്പോഴും രക്തം പുരണ്ട ആര്‍ത്തവ തുണിയും പൊക്കി പിടിച്ചു വിശ്വാസത്തിനു വേണ്ടി സംസാരിക്കുന്നത് കാണുമ്പോള്‍ നാണക്കേട് തോന്നുന്നു; ശബരിമല വിഷയത്തില്‍ ചോര പുരണ്ട സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകുമോ എന്ന് ചോദിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് മറുപടിയുമായി ശ്രീകല പ്രകാശന്‍ 

24 OCTOBER 2018 07:55 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധങ്ങളെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി. ചോര പുരണ്ട സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകുമോ എന്നാണ് ശബരിമല പ്രശ്നത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി ചോദിച്ചത്. എന്നാല്‍ സ്മൃതി ഇറാനിയുടെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് അധ്യാപികയും, പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകയുമായ ശ്രീകല പ്രകാശന്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് വൈറലാവുകയാണ്.

ശ്രീകല പ്രകാശന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

'ആര്‍ത്തവ രക്തം നിറഞ്ഞ നാപ്കിനുമായി സുഹൃത്തിന്റെ വീട്ടിലേക്കു പോകുമോ'? സ്മൃതി ഇറാനി.

മാഡം, നിങ്ങളുടെ മാസമുറ സമയത്ത് പാര്‍ലമെന്റില്‍ നിങ്ങള്‍ പോകാറില്ലേ? നിങ്ങള്‍ക്ക് വാസ്തവത്തില്‍ അവിടെ എന്താണ് പണി? ഇന്ത്യന്‍ സ്ത്രീ ദിവസം തോറും അനുഭവിക്കുന്ന എന്തെങ്കിലും പ്രശ്‌നത്തെ നിങ്ങള്‍ ഇതേവരെ അഡ്രെസ്സ് ചെയ്തിട്ടുണ്ടോ? നിങ്ങള്‍ക്കു അറിയാമോ എത്ര സ്ത്രീകള്‍ ആണ് ദിനം പ്രതി ട്രാഫിക്കിങ്ങില്‍ പെടുന്നതെന്ന്? മയക്കു മരുന്ന് കടത്താനും സെക്‌സിനും അവയവങ്ങള്‍ മോഷ്ടിക്കാനും ആയി ഇന്ത്യന്‍ സ്ത്രീകള്‍ പുറത്തേക്കു അയക്കപ്പെടുന്നുണ്ട്. അവര്‍ക്കും ആര്‍ത്തവം ഉണ്ട് നാപ്കിനും ഉണ്ട്. എത്ര സ്ത്രീകള്‍ സ്ത്രീധനം കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ മരണപ്പെടുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമോ? എത്ര സ്ത്രീകള്‍ വര്‍ഷം തോറും ഡിപ്രഷനും മറ്റും ബാധിച്ചു ആത്മഹത്യ ചെയ്യപ്പെടുന്നുണ്ട് എന്ന് അറിയാമോ?

എത്ര പെണ്‍കുഞ്ഞുങ്ങള്‍ ആണ് ഭ്രൂണാവസ്ഥയില്‍ കൊല്ലപ്പെടുന്നതെന്ന് നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ? ഗ്രാമങ്ങളില്‍ ഇപ്പോഴും മിത്തുകളുടെയും വിശ്വാസങ്ങളുടെയും പേരില്‍ ജനിക്കുമ്പോള്‍ തന്നെ മുഖത്തേക്ക് തലയിണ അമര്‍ന്നും തൊണ്ടയില്‍ നെന്മണി കുരുങ്ങിയും പെണ്‍കുഞ്ഞുങ്ങള്‍ ദാരുണമായി കൊല്ലപ്പെടുന്നുണ്ട്. ലോക രാജ്യങ്ങളില്‍ തന്നെ സ്ത്രീകള്‍ക്ക് പോഷകാഹാര കുറവുള്ള രാജ്യങ്ങളില്‍ ഇന്ത്യ മുന്‍പന്തിയില്‍ ആണ് നില്‍ക്കുന്നത്.

നിങ്ങള്‍ ഇപ്പോഴും രക്തം പുരണ്ട ആര്‍ത്തവ തുണിയും പൊക്കി പിടിച്ചു വിശ്വാസത്തിനു വേണ്ടി സംസാരിക്കുന്നത് കാണുമ്പോള്‍ നാണക്കേട് തോന്നുന്നു. നിങ്ങള്‍ക്കു നാപ്കിന്‍ മാത്രേ അറിയുള്ളൂ. ഇന്ത്യയില്‍ ഇപ്പോഴും സ്ത്രീകള്‍ ചകിരിയും അറപ്പൊടിയും വൃത്തിയില്ലാത്ത തുണിയും ഉപയോഗിക്കുന്നുണ്ട്. നിങ്ങള്‍ ചോദിച്ചില്ലേ സുഹൃത്തിന്റെ വീട്ടില്‍ പോകുമോ എന്ന്? സുഹൃത്തിന്റെ വീട്ടില്‍ മാത്രം അല്ല എല്ലായിടത്തും പോകും.

ഞാന്‍ ഒരു അദ്ധ്യാപിക ആയിരുന്നു. എന്റെ കുട്ടികള്‍ അവരുടെ ടീച്ചര്‍ രക്തം നിറഞ്ഞ നാപ്കിനുമായി ആണോ വരുന്നതെന്ന് നോക്കാറില്ലായിരുന്നു. ആര്‍ത്തവ സമയത്തു വിശ്രമം പോലും ഇല്ലാതെ ഞങ്ങള്‍ ജോലി ചെയ്യുന്നുണ്ട് ഓഫിസുകളില്‍, തുണിക്കടകളില്‍, സ്‌കൂളുകളില്‍, തൊഴില്‍ എടുക്കുന്നുണ്ട്. ആര്‍ത്തവം ഞങ്ങള്‍ക്ക് തടസ്സമേയല്ല. അശുദ്ധമായിരുന്നു എങ്കില്‍ ആ സമയത്തു ഞങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണം നിങ്ങള്‍ വേണ്ടെന്നു വയ്ക്കണം ആയിരുന്നു. ഞങ്ങള്‍ നെയ്യുന്ന തുണികള്‍ വേണ്ടെന്നു വയ്ക്കണം ആയിരുന്നു. പാടത്തും പറമ്പിലും ഒക്കെ സ്ത്രീകള ജോലി ചെയ്യുന്നുണ്ട്. ആ മിന്നല്‍ സ്ത്രീകളുടെ ഉപ്പു മാത്രം അല്ല രക്തവും വീണു കിടപ്പുണ്ട്. നിങ്ങളുടെ പരിശുദ്ധി നിറഞ്ഞ ഇടങ്ങളിലെല്ലാം തന്നെ അവള്‍ തൊടാത്ത ഒരു പുരുഷനെ കാട്ടി തരാന്‍കഴിയുമോ?

നിങ്ങള്‍ ഏതു നൂറ്റാണ്ടില്‍ ആണ് ജീവിക്കുന്നത്? മറ്റുള്ള രാജ്യങ്ങള്‍ ചൊവ്വയിലേക്ക് സ്ത്രീകളെ പറഞ്ഞയക്കുമ്പോള്‍ നിങ്ങള്‍ ചോദിക്കുന്നു ആര്‍ത്തവം നിങ്ങള്‍ക്ക് ഒരു തടസമല്ലേയെന്നു? നിങ്ങളെ പോലെ ഉള്ളവര്‍ സാമൂഹ്യപരം ആയി ഒരു ഉന്നമനവും സൃഷ്ടിക്കാന്‍ പോകുന്നില്ല. നിങ്ങളെ കേള്‍ക്കുന്ന ഞങ്ങളുടെ പെണ്‍കുട്ടികള്‍ പുച്ഛത്തോടെയാവും ഭാവിയില്‍ നിങ്ങളെ വിലയിരുത്തുക.

ഞങ്ങള്‍ പോകും. സുഹൃത്തിന്റെ വീട്ടില്‍ എന്നല്ല എവിടെയും. ആര്‍ത്തവം എന്നത് ജൈവികമായ ഒരു പ്രക്രിയ ആണെന്നും ഭൂമിയിലെ എല്ലാ ജീവാ ജലങ്ങള്‍ക്കും അത് ബാധകം ആണെന്നും മനുഷ്യന്‍ എന്ന നിലയില്‍ അതിനെ വില കുറച്ചു കാണേണ്ടതില്ലെന്നും നിങ്ങളൊക്കെ ഭരിക്കുന്ന രാജ്യത്തു പറഞ്ഞു കൊടുക്കാന്‍ ഒരു സ്‌കൂള്‍ ഉണ്ടാകില്ല എന്നറിയാം. ഓരോ സ്ത്രീയും അവളുടെ ശരീരത്തിനെ അറിയുകയും സയന്റിഫിക് ബോധം ഉണ്ടാവുകയും ചെയ്യണം. അല്ലെങ്കില്‍ അടുത്ത തലമുറ നിങ്ങള്ക്ക് മാപ്പു തരില്ല. ഇത്രയും പ്രിമിറ്റീവ് ആയി അവരെ വളര്‍ത്തുന്നതിന്. ഇതുപോലെ ഉള്ള മന്ത്രിമാര്‍ വരാതിരിക്കാനാണ് എങ്കില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കു ബോധവും വിവരവും ഉണ്ടാക്കി എടുക്കുക. രാജ്യം അതിന്റെ പുരോഗതിയിലേക്കു എത്തുന്നതും അപ്പോഴാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (6 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (19 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (37 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (50 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (57 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (3 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends