മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്, പാമ്പാറിലും ഭവാനിപ്പുഴയിലും അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലന്ന് പനീര്‍ ശെല്‍വം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം 152 അടിയായി ഉയര്‍ത്തുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം. സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതു സംബന്ധിച്ച് കേരളവുമായി സെപ്റ്റംബറില്‍ തന്നെ ചര്‍ച്ചകള്‍ നടത്തി. പാമ്പാറിലും ഭവാനിപ്പുഴയിലും അണക്കെട്ട് നിര്‍മിക്കാനുള്ള നീക്കത്തില്‍നിന്നു കേരളത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പമ്പാറിലും ഭവാനിയിലും അണകെട്ടാനുള്ള നീക്കത്തില്‍നിന്നും കേരളത്തെ വിലക്കണമെന്നാവശ്യപ്പെട്ട് പനീര്‍ ശെല്‍വം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള നടപടി ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























