കഠിനാധ്വാനത്തിന്റെ പാതയിലൂടെ പ്ലംബര്‍ കേന്ദ്രമന്ത്രി പദത്തിലേക്ക്

വിജയ് സാംപ്ലയെന്ന പഞ്ചാബിലെ ദളിത് നേതാവ് നരേന്ദ്ര മോഡി മന്ത്രിസഭയിലേക്കെത്തുന്നതു ഗള്‍ഫിലെ തന്റെ കഠിനകാലത്തിന്റെ ഓര്‍മകളോടെയാണ്. മെട്രിക്കുലേഷന്‍ വിദ്യാഭ്യാസത്തിനു ശേഷം കുടുംബ പ്രരാബ്ദങ്ങള്‍ കാരണം ഗള്‍ഫില്‍ പോയി. ആദ്യം കുറച്ച് കാലം ജോലിയില്ലാത്തത് കാരണം പട്ടിണിയുടെ നാളുകളിലൂടെയാണ് കടന്ന് പോയത്. വിശപ്പ് മാറ്റാന്‍ പല ജോലികളും ചെയ്തു, അവസാനമാണ് പ്ലംബറുടെ പണികിട്ടുന്നത്. പിന്നെ കഠിനാധ്വാനത്തിന്റെ ദിനങ്ങളായിരുന്നു.
കുടുംബത്തിന് വേണ്ടി രാപ്പകലില്ലാതെ പണിയെടുത്ത വിജയ് ഗള്‍ഫില്‍ ഇന്ത്യക്കാരുടെ വിജയ്ഭയ്യയായിരുന്നു. വലിപ്പചെറുപ്പമില്ലാതെ എല്ലാവരെയും സഹായിക്കാനുള്ള മനസായിരുന്നു വിജയുടേത്.
ആര് എന്ത് സഹായം ചോദിച്ച് വന്നാലും കൊടുക്കാന്‍ മടിയില്ലാത്ത വ്യക്തിത്വം. ഇത് തന്നെയാണ് വിജയ് സാംപ്ലയെ കേന്ദ്ര മന്ത്രി പദവിയിലെത്തിലെത്തിച്ചത്. ഗള്‍ഫില്‍ നിന്ന് മടങ്ങിവന്നശേഷം പഞ്ചാബില്‍ സ്വന്തം സ്ഥാപനം തുടങ്ങി. പിന്നെയങ്ങോട്ട് വളര്‍ച്ചയുടെ നാളുകളായിരുന്നു. ഇതിനിടിയിലാണ് രാഷ്ടീയത്തിലിറങ്ങിയത്. സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റുമായിരുന്ന വിജയ് സാംപ്ല ഗ്രാമമുഖ്യനും വിവിധ ബോര്‍ഡുകളുടെ അധ്യക്ഷനുമായിരുന്നു. ഹാഷിയാര്‍പൂര്‍ എംപിയായ വിജയ് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണു ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























