ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ച സഹയാത്രികയോട് അപമര്യാദയായി പെരുമാറി; തമിഴ്നാട് ബിജെപി അധ്യക്ഷ തമിളിസൈ സൗന്ദര്രാജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
തമിഴ്നാട് ബിജെപി അധ്യക്ഷ തമിളിസൈ സൗന്ദര്രാജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തൂത്തുക്കുടി മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. വിമാനത്തില്‍ വച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് കോടതി നടപടി.
ചെന്നൈ-തൂത്തുക്കുടി വിമാനത്തില്‍വച്ച് ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ച ലോയിസ് സോഫിയ എന്ന സഹയാത്രികയോടാണ് തമിളിസൈ അപമര്യാദയായി പെരുമാറിയത്. ലോയിസിനെ തമിളിസൈ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ലോയിസിന്റെ പിതാവാണ് കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ മൂന്നിനാണ് തമിളിസൈയും പാര്‍ട്ടി പ്രവര്‍ത്തകരും ലോയിസിനെ അപമാനിച്ചത്. സംഭവത്തില്‍ തമിളിസൈ ലോയിസിനെതിരെ പരാതി നല്‍കിയിരുന്നു. തമിളിസൈയുടെ പരാതിയില്‍ ലോയിസിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha