തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ വഗോര നൗഗാമിലെ പവര്‍ ഗ്രിഡ് കേന്ദ്രത്തില്‍ സുരക്ഷാ ചുമതലയിലായിരുന്നു രാജേഷ് കുമാര്‍. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാവില്ല.
ഗ്രനേഡ് ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 50 രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ് വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പ്രദേശം സേനയുടെ നിയന്ത്രണത്തിലാണ്.വെള്ളിയാഴ്ച ജമ്മു കശ്മീരിലെ അനന്ത് നാഗ് ജില്ലയില്‍ അജ്ഞാതന്‍ നടത്തിയ കല്ലേറില്‍ സൈനികന്‍ രാജേന്ദ്ര സിങ്ങിന് പരിക്കേറ്റിരുന്നു.
"
https://www.facebook.com/Malayalivartha























