ശ്രീലങ്കന് കോടതി വധശിക്ഷയ്ക്കു വിധിച്ച തമിഴ് മല്സ്യബന്ധന തൊഴിലാളികളെ ഇന്ത്യന് ജയിലിലേക്ക് മാറ്റും

ശ്രീലങ്കന് കോടതി വധശിക്ഷയ്ക്കു വിധിച്ച അഞ്ച് തമിഴ് മല്സ്യബന്ധന തൊഴിലാളികളെ ഇന്ത്യന് ജയിലിലേക്ക് മാറ്റും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്ഷെയും ഫോണില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
2011ല്‍ മയക്കുമരുന്നു കടത്താന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് അഞ്ച് തമിഴ് മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ സൈന്യം പിടികൂടിയത്. രാമേശ്വരത്തു നിന്നും മത്സ്യ ബന്ധനത്തിനായി പോയവരായിരുന്നു ഇവര്‍. ഇവര്‍ക്ക് അടുത്തിടെ ഒരു ശ്രീലങ്കന്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു.
നമോയും രജപക്ഷെയും ഇന്നലെ ഫോണില്‍ ചര്‍ച്ച നടത്തി. അവിടെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്ന അഞ്ചു മല്‍സ്യത്തൊഴിലാളികളെയും ഇന്ത്യന്‍ ജയിലേക്കു മാറ്റാന്‍ തായാറാണെന്ന് ശ്രീലങ്ക അറിയിച്ചു. ഇവരെ ഇന്ത്യയിലെത്തിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ നടന്നുവരികയാണ് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്യുന്നു.
https://www.facebook.com/Malayalivartha
























