അധ്യാപകന്‍ വഴക്കു പറഞ്ഞു... പന്ത്രണ്ടുകാരന്‍ ഇരുമ്പുവടിയെടുത്ത് അധ്യാപകനെ അടിച്ചുവീഴ്ത്തി സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടി, പോലീസ് അന്വേഷണം തുടരുന്നു

സ്‌കൂളില്‍ വഴക്കുപറഞ്ഞ അധ്യാപകനെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഇരുമ്പുവടിക്ക് അടിച്ചു. ദക്ഷിണ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളിലാണു സംഭവമുണ്ടായത്. പന്ത്രണ്ടുകാരന്റെ അടിയേറ്റു മുഖത്ത് പരിക്കേറ്റ അധ്യാപകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ ഇരുന്പുവടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധ്യാപകന്‍ കുട്ടിയെ ശകാരിച്ചത്. വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുമെന്ന് അധ്യാപകന്‍ പറഞ്ഞു. കുട്ടിയുടെ ബന്ധുവിനെ അധ്യാപകന്‍ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് ഇരുമ്പുവടി അധ്യാപകന്‍ തന്റെ മേശപ്പുറത്ത് എടുത്തുവച്ചു. വിദ്യാര്‍ഥി ഇത് തിരികെ ആവശ്യപ്പെട്ടപ്പോള്‍ അധ്യാപകന്‍ അനുവദിച്ചില്ല. ഇതേതുടര്‍ന്ന് വിദ്യാര്‍ഥി ഇരുമ്പുവടിയെടുത്ത് അധ്യാപകനെ ആക്രമിക്കുകയായിരുന്നു.
കണ്ണിനുമുകളില്‍ അടിയേറ്റ അധ്യാപകന്‍ ഉടന്‍ നിലത്തുവീണു. ഇതിനുശേഷം വിദ്യാര്‍ഥി സ്‌കൂളില്‍നിന്ന് ഓടിപ്പോയി. സ്‌കൂള്‍ ഭിത്തി ചാടിക്കടന്നാണ് കുട്ടി രക്ഷപ്പെട്ടത്.
വിദ്യാര്‍ഥിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥിയെ പിടികൂടാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha























