ഉത്തര്‍പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്, അഞ്ച് വാഹനങ്ങള്‍ അഗ്നിക്കിരയായി

ഉത്തര്‍പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. ടാങ്കറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് റോഡില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ടാങ്കറുകള്‍ കൂട്ടിയിടിക്ക് ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ച് വാഹനങ്ങളും അഗ്‌നിക്കിരയായി. പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിശമനസേന സ്ഥലത്തെത്തിയ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha























