ഒഡീഷയില്‍ വെള്ളം തേടിയിറങ്ങിയ 7 ആനകള്‍ ഷോക്കേറ്റ് ദാരുണമായി കൊല്ലപ്പെട്ടു

ഒഡീഷയിലെ ധേന്‍കനല്‍ ജില്ലയിലെ കമലാങ്ക ഗ്രാമത്തിനടുത്ത് ഏഴ് ആനകള്‍ ഷോക്കേറ്റ് ചത്തു. സദര്‍ കാട്ടില്‍ നിന്നുള്ള 13 ആനകള്‍ വെള്ളം തേടിയാണ് രാത്രി ഗ്രാമത്തിലെത്തിയത്. ഇതില്‍ ഏഴു ആനകളാണ് ദാരുണമായി കൊല്ലപ്പെട്ടത്.
റെയില്‍വേയുടെ 11 കിലോവാള്‍ട്ട് വൈദ്യുതി ലൈനില്‍ ഏഴ് ആനകളുടെ ശരീരം സ്പര്‍ശിക്കുകയായിരുന്നു. കൊല്ലപ്പെട്ടതില്‍ അഞ്ചെണ്ണം പെണ്‍ ആനകളാണ്. മൂന്ന് ആനകള്‍ റോഡിലും നാലെണ്ണം സമീപത്തെ കനാലിലുമായിരുന്നു കിടന്നിരുന്നത്. രാവിലെ ഗ്രാമീണരാണ് ആനകള്‍ ചത്ത് കിടക്കുന്നത് കണ്ടത്. ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. 2010 ഏപ്രിലിനു ശേഷം ഒഡീഷയില്‍ 102 ആനകള്‍ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതായി ആനപ്രേമിയായ രഞ്ജിത് പട്‌നായിക് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
ഇലക്ട്രിക് വയര്‍ 1718 അടി വരെ ഉയര്‍ത്തുന്നത് ഉറപ്പാക്കാന്‍ സംസ്ഥാന വനംവകുപ്പ് ഊര്‍ജ വകുപ്പിനോട് ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha























