മതാചാരങ്ങളില്‍ തുല്യനീതി മാനദണ്ഡം മുന്നോട്ട് വെക്കാനാവില്ലെന്ന് കേന്ദ്രധനമന്ത്രി

മതാചാരങ്ങളില്‍ തുല്യനീതി മാനദണ്ഡം മുന്നോട്ട് വെക്കാനാവില്ലെന്ന് ബി.ജെ.പി നേതാവും കേന്ദ്രധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി. മറ്റ് അവകാശങ്ങളെല്ലാം തുല്യനീതിയുടെ മാനദണ്ഡം വെച്ചാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു മൗലികാവകാശത്തിന് മറ്റൊന്നിനെ ഹനിക്കാനാകില്ല. ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ ഭരണഘടനക്ക് മുന്‍തൂക്കം നല്‍കുന്നു.
ഭക്തര്‍ ദൈവത്തിന് മുന്‍തൂക്കം നല്‍കുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ശബരിമല യുവതി പ്രവേശന വിധിക്കെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തിയതിന് പിന്നാലെയാണ് ജെയ്റ്റിലിയുടെയും പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























