പളനിസ്വാമിക്കെതിരായ സിബിഐ അന്വേഷണ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

അഴിമതി കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കെതിരായ സിബിഐ അന്വേഷണ ഉത്തരവിന് സുപ്രീംകോടതിയുടെ ഇടക്കാല സ്റ്റേ. മദ്രാസ് ഹൈക്കോടതിയാണ് ബന്ധുക്കള്‍ക്ക് ക്രമവിരുദ്ധമായി റോഡ് നിര്‍മാണത്തിന് മുഖ്യമന്ത്രി കരാര്‍ നല്‍കിയതിനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഈ വിധി ചോദ്യം ചെയ്ത് തമിഴ്നാട് അഴിമതി വിരുദ്ധ വിഭാഗം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഇടപെടല്‍. സര്‍ക്കാര്‍ ഹൈവേ നിര്‍മാണ കരാര്‍ നല്‍കിയതില്‍ അപാകതയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിജിലന്‍സിന്‍റെ വിശദീകരണം. റോഡ് നിര്‍മാണ കരാറില്‍ അഴിമതിയൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും തമിഴ്നാട് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഒക്ടോബര്‍ 12-നാണ് റോഡ് നിര്‍മാണ കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി തമിഴ്നാട് മുഖ്യമന്ത്രിക്കെതിരേ മദ്രാസ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെ വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























