ഞാനാണ് സീനിയർ റൗഡി;കോണ്‍ഗ്രസ് നേതാവ് ബില്ല സുധീര്‍ റെഡ്ഡി നടത്തിയ അവകാശവാദo ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ഥിത്വം നേടുന്നതിനായി പല അവകാശവാദങ്ങളും നേതാക്കള്‍ ഉന്നയിക്കാറുണ്ട്. എന്നാൽ അതിനെയെല്ലാം കവച്ചുവെച്ചുകൊണ്ട് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് ബില്ല സുധീര്‍ റെഡ്ഡി.പാര്‍ട്ടിയിലെ ഏറ്റവും സീനിയറായ റൗഡിയാണു താനെന്നും അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥിത്വത്തിന് അർഹതയുള്ള ആളാണ് താനെന്നുമാണ് അദ്ദേഹത്തിന്റെ വാദം.തെലങ്കാനയിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ സുധീര്‍ റെഡ്ഡി നടത്തിയ അവകാശവാദo ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തന്റെയത്രയും ക്രിമിനല്‍ കേസുകള്‍ നേരിടുന്ന മറ്റൊരാള്‍ പാര്‍ട്ടിയിലില്ലെന്നും ഒരു സീനിയര്‍ റൗഡി എന്ന നിലയില്‍ തനിക്ക് സ്ഥാനാര്‍ഥിത്വത്തിന് അര്‍ഹതയുണ്ടെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിനു മുന്നില്‍ അദ്ദേഹം അവകാശപ്പെടുന്നത്.
കോണ്‍ഗ്രസില്‍നിന്ന് ഒരു റൗഡിക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നുണ്ടെങ്കില്‍ അതു താന്‍ തന്നെയായിരിക്കും. ഭൂമി തട്ടിയെടുക്കലിനോ കലാപത്തിനോ സാമ്പത്തിക തട്ടിപ്പിനോ തനിക്കെതിരെ കേസൊന്നുമില്ല. താന്‍ കാരണം ഒരു കുടുംബവും തകര്‍ന്നിട്ടില്ല. പാര്‍ട്ടിക്കുവേണ്ടിയാണ് ഒരു റൗഡിയായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്നിട്ടുള്ള അനീതികള്‍ക്കെതിരെ പ്രതികരിച്ചതിനാണ് തനിക്ക് റൗഡി പട്ടം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കാന്‍ സാധ്യതയുള്ള ജംഗ രാഘവ റെഡ്ഡിയെ മറികടന്ന് സ്ഥാനാര്‍ഥിത്വം നേടാനാണ് സുധീര്‍ റെഡ്ഡിയുടെ ശ്രമം. താന്‍ രാഘവ റെഡ്ഡിയെ പോലെയല്ലെന്നും അയാളെപ്പോലെ വാടകക്കൊലപാതകങ്ങളൊന്നും നടത്തിയിട്ടില്ലെന്നും സുധീര്‍ റെഡ്ഡി പറഞ്ഞു. തന്നെ അപേക്ഷിച്ച് രാഘവ റെഡ്ഡി ഒരു ജൂനിയര്‍ റൗഡി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു
https://www.facebook.com/Malayalivartha























