അമൃത്സർ ട്രെയിന്‍ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി

പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണമില്ല. അമൃത്സറില് ദസറ ആഘോഷത്തിനിടെ ട്രെയിനിടിച്ച് 61 പേര് മരിക്കാനിടയായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി.
സംഭവത്തില്‍ സിബിഐ അന്വേഷണമോ പ്രത്യേക സംഘമോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുരുഗ്രാം സ്വദേശിയായ അഭിഭാഷകന് ദിനേഷ് കുമാറാണ് ഹര്‍ജി സമര്‍പ്പിച്ചത്. അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ദസറ ആഘോഷത്തില്‍ കോണ്‍ഗ്രസ് നേതാവ് നവജോത് കൗര്‍ സിംഗ് മുഖ്യാതിഥിയായിരുന്നു. ദസറ ആഘോഷത്തില്‍ മുഖ്യാതിഥി എങ്ങനെ പങ്കെടുത്തുവെന്നും കോടതി നിരീക്ഷിച്ചു. നവജോത് കൗറിനെതിരെ അന്വേഷണം വേണമെന്ന ആവശ്യവും കോടതി തള്ളി.
ഒക്ടോബര്‍ 19നായിരുന്നു അപകടം. അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha























