കല്‍ക്കരി ഇടപാടില്‍ നിലപാട് മാറ്റി സിബിഐ, സര്‍ക്കാര്‍ മാറിയപ്പോള്‍ സിബിഐയുടെ മലക്കം മറിച്ചില്‍

കല്‍ക്കരി ഇടപാടില്‍ സിബിഐ നിലപാട് മാറ്റി . കേസ് അന്വേഷണം നടത്താന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്നു നേരത്തെ പറഞ്ഞിരുന്ന സി.ബി.ഐ ഇപ്പോള്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. കേസ് അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയ സിബിഐ തന്നെയാണ് പുതിയ സത്യവാങ്മൂലത്തില്‍ അന്വേഷിക്കാന്‍ തെളിവുണ്ടെന്ന് അറിയിച്ചത്.
കല്‍ക്കരി അഴിമതിക്കേസില്‍ കുമാരമംഗലം ബിര്‍ള ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ രജിസ്‌റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് സിബിഐ നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്വേഷണവുമായി മുന്നോട്ടുപോകാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്നായിരുന്നു അന്ന് പ്രത്യേക കോടതിക്ക് മുമ്പാകെ സിബിഐ അറിയിച്ചത്. സിബിഐയുടെ റിപ്പോര്‍ട്ടിയ തള്ളിയ കോടതി അക്കാര്യം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നല്‍കിയ സത്യവാങ്മൂലത്തിലാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യമായ തെളിവുണ്ടെന്ന് സിബിഐ വ്യക്തമാക്കിയത്.
ഇത് കേസില്‍ പുതിയ വഴിത്തിരിവായി. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. കേസ് ഡിസംബര്‍ 16നാണ് ഇനി പരിഗണിക്കുക. അന്ന് കോടതി നല്‍കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സിബിഐയുടെ അടുത്ത നടപടി. കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 1993 മുതലുള്ള ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























