കൊല്‍ക്കത്തയില്‍ എന്‍.ഐ.എ ഓഫീസിന് സമീപം സ്‌ഫോടനം

കൊല്‍ക്കത്തയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ .ഐ.എ)യുടെ ആസ്ഥാനത്തിന് സമീപം സ്‌ഫോടനം. അക്രമി നാടന്‍ ബോംബ് വലിച്ചെറിയുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബുര്‍ദ്വാന്‍ സ്‌ഫോടനക്കേസിലെ പ്രതികളെ എന്‍.ഐ.എ ആസ്ഥാനത്താണ് ചോദ്യം ചെയ്യുന്നത്. ബുര്‍ദ്വാന്‍ സ്‌ഫോടനത്തിനെ മുഖ്യ സൂത്രധാരനെ ഞായറാഴ്ച എന്‍.ഐ.എ പിടികൂടിയിരുന്നു. ഇയാള്‍ ഇപ്പോള്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലാണ്. ഇതുമായി ബോംബേറിന് ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം വീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























