അച്ചടക്കപ്രശ്‌നം പേടിച്ച് പെണ്‍കുട്ടികള്‍ക്ക് ലൈബ്രറിയില്‍ വിലക്ക്

പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് പലയിടങ്ങളിലും ആണ്‍കുട്ടികള്‍ക്ക് വിലക്ക് കല്‍പ്പിക്കാറുണ്ട്. മിക്‌സഡ് കോളെജുകളിലെല്ലാം പെണ്‍കുട്ടികള്‍ക്കായി പ്രത്യേക സ്‌പേസ് പോലുമുണ്ട്. എന്നാല്‍ ഇതാ പെണ്‍കുട്ടികളെ തീര്‍ത്തും അവഗണിച്ച് ഒരു യൂണിവേഴ്‌സിറ്റി. അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ മൊലാനാ ലൈബ്രറിയാണ് പെണ്‍കുട്ടികളുടെ പ്രവേശനം വിലക്കിയിരിക്കുന്നത്.
ഇതിനെ ന്യായീകരിച്ച് കോളജ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്ന ആരോപണമാണ് ബഹുരസം. പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ നിലവില്‍ ലൈബ്രറിയില്‍ എത്തുന്നതിന്റെ ഇരട്ടി ആണ്‍കുട്ടികള്‍ ലൈബ്രറിയിലേയ്ക്ക് എത്തുമത്രേ. ഇത് നിരവധി അച്ചടക്കപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നത്. പെണ്‍കുട്ടികള്‍ക്കായി വനിതാ കോളജ് ലൈബ്രറി സജീകരിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ പുസ്തകങ്ങളെല്ലാം ഇവിടെ ലഭ്യമാകുന്നില്ലെന്നും കോളേജ് അധികൃതര്‍ തന്നെ വിശദീകരിക്കുന്നു.
പരിമിതികള്‍ കണക്കിലെടുത്ത് മൗലാനാ ആസാദ് ലൈബ്രറിയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയനുകള്‍ നിരന്തരം രംഗത്തെത്താറുണ്ട്. ഇപ്പോള്‍ യൂനിയനുകള്‍ പ്രശ്‌നം വലുതാക്കിയിരിക്കുകയാണ്. അതേസമയം, വനിതാ ലൈബ്രറിയില്‍ ലഭ്യമല്ലാത്ത പുസ്തകങ്ങള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് എത്തിച്ചു നല്‍കാറുണ്ടെന്നാണ് മൗലാനാ ആസാദ് ലൈബ്രേറിയന്റെ വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























