ഭക്ഷ്യ സുരക്ഷാ നിയമം വൈകുന്നതിന് സുപ്രീം കോടതി വിമര്‍ശനം

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. നിയമം പാസാക്കി ഒരു വര്‍ഷമായിട്ടും എന്തുകൊണ്ട് നടപ്പാക്കാന്‍ വൈകുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള ജനങ്ങള്‍ക്ക് സബ്‌സിഡിയോടെ ഭക്ഷ്യധാന്യങ്ങള്‍ ജൂലായ് നാല് മുതല്‍ വിതരണം ചെയ്യേണ്ടതായിരുന്നു.
എന്നാല്‍ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ട ഗുണഭോക്താക്കളുടെ അന്തിമ പട്ടിക സര്‍ക്കാര്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ല. രാജ്യത്തെ 250 ജില്ലകള്‍ മാത്രമെ ഗുണഭോക്താക്കളുടെ പട്ടിക സമര്‍പ്പിച്ചിട്ടുള്ളൂ. സാമ്പത്തിക -സാമൂഹിക -ജാതി സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കേണ്ടത്. ഇതിനായി 3543 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതില്‍ 2600 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടും നടപടിയൊന്നും ആയിട്ടില്ല.
രാജ്യത്തെ മുഴുവന്‍ പട്ടിണിയും മാറ്റുമെന്ന് അവകാശപ്പെട്ട് കൊണ്ടുവന്ന നിയമം എന്തുകൊണ്ട് നടപ്പാക്കാന്‍ വൈകുന്നുവെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. ഒരു മനുഷ്യാവകാശസംഘടന നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ടി.എസ് താക്കൂര്‍, കാലിഫുളള എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് സര്‍ക്കാരിനോട് അടയന്തിരനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























