ഈ ദീപാവലിക്ക് എെശ്വര്യം നിങ്ങളെ തേടി വരാൻ മോഡിജിയുടെ ചിത്രമുള്ള സ്വര്‍ണ്ണം വാങ്ങൂ...

സ്വർണ്ണം-വെള്ളി കട്ടകൾ വിൽക്കാൻ സൂററ്റിലെ ജ്വല്ലറി സ്ഥാപനത്തിന്റെ കച്ചവട തന്ത്രങ്ങൾ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് മറ്റ് വ്യാപാരികൾ. പ്രധാനമന്ത്രി മോദിയുടെയും, വാജ്പേയിടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത സ്വർണ്ണ കട്ടികളാണ് ഈ സ്വർണ്ണ കട വിൽപന നടത്തിയത്.
ദീപാവലിയോട് അനുബന്ധിച്ചുള്ള പ്രത്യേക നാളുകൾ സ്വർണ്ണവും വെള്ളിയും വാങ്ങിക്കുവാൻ അനുയോജ്യമെന്നാണ് വിശ്വാസം. ഈ കാലങ്ങളിൽ സ്വർണ്ണം വാങ്ങുന്നത് എെശ്വര്യം കൊണ്ട് വരുമെന്നും വിശ്വസിക്കുന്നവരുണ്ട്. ഇതിന്റെ ഭാഗമായാണ് ചിത്രങ്ങൾ ആലേഖനം ചെയ്തുള്ള പൊന്ന് വിൽപ്പന.
ലക്ഷ്മിദേവിയുടെയും ഗണേശന്റെയും പ്രതിഷ്ഠകള്‍ എല്ലാ ദീപാവലിക്കും പൂജിക്കാറുണ്ട്. ഇപ്പോള്‍ മോഡിയും തങ്ങള്‍ക്ക് ദൈവം പോലെയായെന്നാണ് ഒരു ഉപഭോക്താവ് പറഞ്ഞു. ഈ വര്‍ഷം താന്‍ മോഡിയേയും വാങ്ങി പൂജ നടത്തുമെന്നും പറയുന്നു. അതേസമയം മോഡിയുടെ ചിത്രം പതിക്കുന്ന പരിപാടി കട ഇതാദ്യമായിട്ടല്ല ചെയ്യുന്നത്. നേരത്തേ മോഡിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണരാഖിയും കട പുറത്തിറക്കിയിരുന്നു.
മോഡിക്ക് പുറമേ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരുടെ ചിത്രമുള്ള രാഖികളും നിര്‍മ്മിച്ചിരുന്നു. ദീപാവലിക്ക് മുമ്പായി മോഡിയുടെ സ്വര്‍ണ്ണബാറിന് ഇതിനകം അനേകം ഓര്‍ഡറുകളും കടയ്ക്ക് കിട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























