തെലുങ്കാനയിൽ ടിആര്‍എസ് നേതാവിനെ കല്ലേറിഞ്ഞ് കൊന്നു; സംഘര്‍ഷത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തെലുങ്കാന വികാരബാദിലെ സുല്താന്പുരില് ടിആര്‍എസ് നേതാവ് കല്ലേറില്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടിആര്‍എസ് നേതാവ് പി.നാരായണ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.
നാരായണ റെഡ്ഡിയുടെ അനുയായികളില്‍ ചിലര്‍ അദ്ദേഹവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സാമ്ബത്തിക തര്‍ക്കമായിരുന്നു അഭിപ്രായ വ്യത്യാസത്തിനു കാരണം. ഗ്രാമത്തില്‍ ഈ സംഘങ്ങള്‍ തമ്മില്‍ ഇതിന്റെ പേരില്‍ സംഘര്‍ഷം നടന്നിരുന്നു. ചൊവ്വാഴ്ച രാവിലെ നാരായണ റെഡ്ഡിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























