ബിജെപിയിലേക്ക് ഇല്ല , രാഷ്ട്രീയം നിർത്തിയാലും കോണ്‍ഗ്രസിൽ നിന്നു പോകില്ല ..കെ. സുധാകരന്‍

താൻ ബി ജെ പി യിലേക്ക് പോകാൻ തയ്യാറെടുത്തിരിക്കുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ ആഞ്ഞടിച്ച്കെ പി സി സി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ . മുഖ്യന്ത്രി അപ്പനില്ലാത്ത വർത്തമാനം പറയരുത് . രാഷ്ട്രീയം നിർത്തിയാലും കോണ്‍ഗ്രസിൽ നിന്നു വേറെ ഒരിടത്തേക്കും ഇല്ല.
ബിജെപിയിലേക്ക് ക്ഷണിക്കാൻ ആർഎസ്എസ് നേതാക്കള്‍ വന്നിരുന്നു. അതുകൊണ്ട് ഞാൻ ബി ജെ പിയിലേക്ക് പോകുമെന്ന് അർത്ഥമുണ്ടോ? അങ്ങനെ ഒരു ചിന്ത പോലും തനിക്കില്ല . കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്
കണ്ണൂരിലുള്ള പാർട്ടി നേതാക്കളാണ് തന്നെ വന്നുകണ്ടത്. അമിത് ഷായുമായും ചെന്നൈയിലുള്ള രാജയുമായും കൂടിക്കാഴ്ച നടത്താൻ അവർ ക്ഷണിച്ചു. താൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ അവർ പിന്നീട് വന്നിട്ടില്ലെന്ന് ഇതിനു മുൻപും കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും ഇടതുപക്ഷമുന്നണിയും ശ്രമിക്കുന്നത് അമ്പലം പൊളിച്ച് വോട്ടുണ്ടാക്കാനാണ് .അവിടെ സംഭവിച്ചതിനെല്ലാം ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്.
ശബരിമലയിൽ ബിജെപിക്ക് ഉള്ളത് രാഷ്ട്രീയ ലക്‌ഷ്യം മാത്രമാണ് .അവിടെ നടന്നതെല്ലാം ബി ജെ പി യുടെ അജണ്ട മാത്രം. വോട്ട് ലക്ഷ്യമാക്കിയുള്ള മുതലെടുപ്പിനാണ് അവർ ശ്രമിക്കുന്നത് . വിശ്വാസികളെ അവർ കബളിപ്പിക്കുകയാണ്. ബിജെപി പ്രചരിപ്പിക്കുന്നതെല്ലാം പച്ച നുണയാണ്. ഏകീകൃത സിവില്‍ കോഡാണ് അവരുടെ ലക്ഷ്യം എന്നും സുധാകരന്‍ പറഞ്ഞു. തന്ത്രിമാരാണ് വിശ്വാസത്തിന്റെ പരമാധികാരികൾ .
എന്ത് ചെയ്യണമെന്ന് അവിടുത്തെ തന്ത്രി വിളിച്ചു ചോദിച്ചു എന്ന്
ബി ജെ പി അധ്യക്ഷന്‍ ശ്രീധരൻ പിള്ള പറഞ്ഞത് മേനി നടിക്കലാണെന്നും സുധാകരന്‍ പരിഹസിച്ചു . ശാന്തിക്കാരെയും തന്ത്രിമാരെയും ഒക്കെ ഉപയോഗിക്കുന്ന ബിജെപിയുടെ തന്ത്രമാണ് ഇത് .
https://www.facebook.com/Malayalivartha
























