അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് സൈനികര്‍ ദീപാവലി മധുരം പങ്കുവച്ച് ആശംസകള്‍ കൈമാറി

അതിര്‍ത്തിയില്‍ ഇന്ത്യാപാക് സൈനികര്‍ ദീപാവലി മധുരം പങ്കുവച്ചു. അതാരി വാഗാ അതിര്‍ത്തിയിലാണ് സൈനികര്‍ പരസ്പരം മധുരം കൈമാറുകയും ആശംസ അറിയിക്കുകയും ചെയ്തത്. ബിഎസ്എഫ് ജവാന്‍മാര്‍ അതിര്‍ത്തിക്കപ്പുറമുള്ള പാക് സൈനികര്‍ക്ക് മധുരം കൈമാറി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മധുരം കൈമാറുന്ന ചടങ്ങ് ബിഎസ്എഫ് ഒഴിവാക്കിയിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷം കണക്കിലെടുത്താണ് സൗഹൃദ ചടങ്ങ് ഇന്ത്യന്‍ സൈന്യം ഉപേക്ഷിച്ചത്.
പ്രധാന ആഘോഷ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെ സൈനികരും പരസ്പരം മധുരം കൈമാറുകയും ആശംസ അറിയിക്കുകയും പതിവുണ്ട്. നിയന്ത്രണരേഖയില്‍ ആഴ്ചകളായി തുടര്‍ന്നുവരുന്ന വെടിവെയ്പ്പിനു അവധികൊടുത്താണ് സൈനികര്‍ പരസ്പരം മധുരം കൈമാറിയത്.
"
https://www.facebook.com/Malayalivartha
























