നിമിഷ നേരംകൊണ്ട് ജോലി തീര്‍ത്തുകൊടുക്കുന്നതില്‍ പ്രശസ്ത... ഒടുവിൽ കൃത്യ സമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിന്റെ മനോവിഷമത്തില്‍ വിഷക്കല്ല് പ്രയോഗം നടത്തി തയ്യല്‍ തൊഴിലാളി ആത്മഹത്യ ചെയ്തു

അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് വിവാഹ ബന്ധം വേര്‍പെടുത്തിയ പദ്മിനി അമ്മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ജീവിച്ചുവന്നിരുന്നത്. പ്രദേശത്തെ പേരുകേട്ട തയ്യല്‍ജോലിക്കാരിയായ പദ്മിനി നിമിഷനേരങ്ങള്‍കൊണ്ട് ജോലി തീര്‍ത്തുകൊടുക്കുന്നതില്‍ പ്രശസ്തയാണ്. കൃത്യ സമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിന്റെ മനോവിഷമത്തില്‍ തയ്യല്‍ജോലിക്കാരി ആത്മഹത്യ ചെയ്തു.
ദീപാവലിയ്ക്ക് പൂര്‍ത്തിയാക്കി തിരിച്ചു നല്‍കാമെന്ന് കരാറില്‍ വാങ്ങിയ തുണികള്‍ സമയത്ത് തിരിച്ചുകൊടുക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് പാരപ്പന്ന നഗറിലെ 41 കാരിയായ പദ്മിനി ജീവനൊടുക്കിയത്. വിഷക്കല്ല് കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























