നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുമെന്ന് സർവ്വേ റിപ്പോർട്ട്;കോൺഗ്രസ് നില മെച്ചപ്പെടുത്തും

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് ടൈംസ് നൗ-സി.എന്‍ എക്‌സ് പ്രീ പോള്‍ സര്‍വ്വേ റിപ്പോര്‍ട്ട്. ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുമെങ്കിലും ഭൂരിപക്ഷം വൻ തോതില്‍ ഇടിയുമെന്നാണ് ടൈംസ് നൗ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബി.ജെ.പിയുടെ വോട്ട് ഷെയറില്‍ 41.75% കുറവുവരും. അതേസമയം കോണ്‍ഗ്രസ് 38.52% ആക്കി വോട്ടുഷെയര്‍ മെച്ചപ്പെടുത്തും.ബി.എസ്.പിയുടെ വോട്ടു ഷെയര്‍ ചെറിയ തോതില്‍ കുറഞ്ഞ് 5.41% ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു, അതേസമയം , 230 സീറ്റുകളില്‍ 122 സീറ്റ് നേടുമെന്നും , കോണ്‍ഗ്രസ് സീറ്റുനില മെച്ചപ്പെടുത്തി 95 സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.സമാജ്‌വാദി പാര്‍ട്ടി മൂന്നു സീറ്റും ശേഷിക്കുന്ന പത്തുസീറ്റുകളില്‍ ഇടതു മുന്നണിയും സ്വതന്ത്രരും വിജയം നേടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2013ല്‍ ബി.ജെ.പി 165 സീറ്റുകളില്‍ വിജയിച്ചാണ് മധ്യപ്രദേശില്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നേടിയത് 65 സീറ്റുകളായിരുന്നു.ഒക്ടോബര്‍ ആദ്യവാരം സി.എന്‍.എക്‌സ് നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പി 128ഉം കോണ്‍ഗ്രസ് 85 ഉം ബി.എസ്.പി എട്ടും സീറ്റുകള്‍ നേടുമെന്നാണ് പറഞ്ഞത്.
https://www.facebook.com/Malayalivartha























