Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സര്‍താജ് സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

09 NOVEMBER 2018 04:04 PM IST
മലയാളി വാര്‍ത്ത

സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുക എന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു തലവേദനയാണ്. കാരണം പ്രമുഖനേതാക്കള്‍ക്ക് അഥവാ ടിക്കറ്റ് നല്‍കാനായില്ലെങ്കില്‍ അവര്‍ പാര്‍ട്ടി വിട്ടുപോകുമെന്ന ആശങ്കയാണ് മുഖ്യ കാരണം. ബിജെപിയിലും കോണ്‍ഗ്രസിലും ഇപ്പോള്‍ സംഭവിക്കുന്നത്‌ ഇതാണ്. ടിക്കറ്റ് ലഭിക്കാത്ത മുതിര്‍ന്ന നേതാക്കള്‍പോലും കൂടുമാറുന്ന കാഴ്ചയാണ് ഇന്ന് നടക്കുന്നത്.

മധ്യപ്രദേശിലും സംഭവം മറിച്ചല്ല. സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സര്‍താജ് സിംഗാണ് ഏറ്റവുമൊടുവില്‍ പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയിലെ അജയ്യനായ നേതാവായിരുന്നു സര്‍താജ് സിംഗ്. എങ്കിലും ഇത്തവണ പാര്‍ട്ടി അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചു. മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേതാവിനെ ഇരുകൈകളും നീട്ടി സ്വീകരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ ഉള്‍പ്പെടുത്തി അഞ്ചാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുകയും ചെയ്തു. സര്‍താജ് സിംഗ് ബിജെപി വിട്ടെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ, ഹൊഷന്‍ഗാബാദില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. മധ്യപ്രദേശ് അസംബ്ലി സ്പീക്കര്‍ സീതാശരണ്‍ ശര്‍മ്മയെയാണ് അദ്ദേഹം നേരിടുക.സിയോണി-മാല്‍വയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായിരുന്നു 71 കാരനായ സര്‍താജ് സിംഗ്.

മധ്യപ്രദേശ് നിയമസഭയിലേയ്ക്കുള്ള 230 അംഗങ്ങളില്‍ 225 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഇതുവരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അവശേഷിച്ച അഞ്ചെണ്ണത്തില്‍ മുഖ്യമായത് ബുധ്‌നി മണ്ഡലമാണ്. മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ശിവരാജ് സിംഗ് ചൗഹാന്‍ മത്സരിക്കുന്ന മണ്ഡലമാണ് ഇത്. മുഖ്യമന്ത്രിയ്ക്കെതിരെ കനത്ത ഒരു പോരാളിയെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ഊഴം കാത്തുനില്‍ക്കുന്നത്.

അതേസമയം, ഇത് മൂന്നാമത്തെ മുതിര്‍ന്ന നേതാവാണ് പാര്‍ട്ടി ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേക്കേറുന്നത്. മുന്‍പ് സഞ്ജയ് ശര്‍മ, പത്മ ശുക്ല എന്നിവര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയിരുന്നു.230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നവംബര്‍ 28നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (1 hour ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (1 hour ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (1 hour ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (1 hour ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (2 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (9 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (9 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (9 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (10 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (11 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (12 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (12 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (12 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (14 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (14 hours ago)

Malayali Vartha Recommends