കോണ്‍ഗ്രസ് നഗര മാവോയിസ്റ്റുകളെ പിന്തുണയ്ക്കുകയാണ്; നക്സലുകള്ക്കെതിരായി സംസാരിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോണ്‍ഗ്രസ് നഗര മാവോയിസ്റ്റുകളെ പിന്തുണയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നക്സല്‍ ബാധിത പ്രദേശമായ ബസ്തറില്‍ വികസനം കൊണ്ടുവരുന്നതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. ജാഗദല്പുരില് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരങ്ങളിലെ ശീതീകരിച്ച വീടുകളിലാണ് നഗരമാവോയിസ്റ്റുകള്‍ കഴിയുന്നത്. ഇവരുടെ കുട്ടികള്‍ പഠിക്കുന്നത് വിദേശങ്ങളിലും. നക്സല്‍ അധീനപ്രദേശങ്ങളിലെ ആദിവാസിക്കുട്ടികളെ ഇവര്‍ റിമോര്‍ട്ട് കണ്ട്രോള് ചെയ്യുകയാണ്. നഗരമാവോയിസ്റ്റുകള്ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമ്ബോള്‍ എന്തുകൊണ്ടാണ് പിന്തുണയുമായി എത്തുന്നതെന്ന് കോണ്‍ഗ്രസ് പറയണം. ബസ്തറില്‍ എത്തി നക്സലുകള്ക്കെതിരായി സംസാരിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ദുഷ്ടമനസുള്ള രാക്ഷസന്മാരാണ് നക്സലുകളെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത്തരം ആളുകളെ മറക്കുവാന്‍ നിങ്ങള്‍ തയാറുണ്ടോ? ഇവര്‍ ഛത്തീസ്ഗഡില്‍ വിജയിക്കില്ല. ബസ്തര്‍ മേഖലയില്‍ എല്ലാ സീറ്റിലും ബിജെപിയെ വിജയിപ്പിക്കാന്‍ അഭ്യര്‍ഥിക്കുകയാണ്. മറ്റാരെങ്കിലും വിജയിച്ചാല്‍ അത് ബസ്തറിന്റെ സ്വപ്നങ്ങളെ തകര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























