റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്നിന്നും 3.6 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവിശ്യപ്പെട്ടിട്ടില്ലെന്ന് ധനകാര്യ സെക്രട്ടറി

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്നിന്നും 3.6 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവിശ്യപ്പെട്ട വാര്‍ത്ത നിഷേധിച്ച് ധനമന്ത്രാലയം. മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണപരത്തുന്ന പ്രചരണങ്ങള്‍ നടക്കുകയാണെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ധനകാര്യ സെക്രട്ടറിയുടെ പ്രതികരണം.
സര്‍ക്കാരിന്റെ സാമ്ബത്തിക കണക്കുകൂട്ടലുകള്‍ ശരിയായ ദിശയിലാണ്. ആര്‍ബിഐയില്‍നിന്നും 3.6 ലക്ഷം കോടി സര്‍ക്കാരിലേക്കു വകമാറ്റാനുള്ള ഒരു നിര്‍ദേശവും ഉണ്ടായിട്ടില്ല. ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ബിഐക്ക് ഉചിതമായ സാമ്ബത്തിക മൂലധന ചട്ടക്കൂട് ചര്‍ച്ചകളിലൂടെ നിശ്ചയിക്കണമെന്നുള്ളതാണ് ഏക നിര്‍ദേശമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha























