ഗോവയിൽ പുതിയ നേതാവ് അനിവാര്യം; മനോഹര്‍ പരീക്കറിന്റെ ആരോഗ്യനില മോശമാണെന്നും സംസ്ഥാനത്ത് പുതിയ നേതാവ് വരണമെന്നും കേന്ദ്രമന്ത്രി ശ്രീപദ് നായിക്

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനില മോശമാണെന്നും സംസ്ഥാനത്ത് പുതിയ നേതാവ് വരണമെന്നും കേന്ദ്രമന്ത്രി ശ്രീപദ് നായിക്. ഇന്നോ നാളയോ ഗോവയിലെ നേതൃത്വത്തില്‍ മാറ്റം വന്നേ തീരൂ. അതൊരു അനിവാര്യതയാണ്. ആരോഗ്യനില മോശമായിട്ടും പരീക്കര്‍ ജോലി തുടരുകയാണെന്നും ഇക്കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ നിന്നുള്ള കേന്ദ്രമന്ത്രിയാണ് ശ്രീപദ് നായിക്.
പരീക്കറുടെ ആരോഗ്യസ്ഥിതി മോശമായതിന് പിന്നാലെ ഗോവ ബിജെപിയില്‍ അധികാര വടംവലി രൂക്ഷമായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിനയ് തെന്‍ഡുല്‍ക്കറുടെ രാജി ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ രംഗത്തുവരികയും ചെയ്തത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി. ഇതിനിടെയാണ് ഗോവയില്‍ പുതിയ നേതാവിനെ പാര്‍ട്ടി കണ്ടെത്തണമെന്ന ആവശ്യവുമായി ശ്രീപദ് നായികും രംഗത്തു വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha























