ബി ജെ പിക്കെതിരെ പ്രതിപക്ഷ സഖ്യം; മഹാസഖ്യത്തിനൊരുങ്ങി ചന്ദ്രബാബു നായിഡുവും സ്റ്റാലിനും

ബി ജെ പിക്കെതിരെ പ്രതിപക്ഷ സഖ്യം ഒരുങ്ങുന്നു. ഇതിനായി ചെന്നെയില്‍ ചന്ദ്രബാബു നായിഡു സ്റ്റാലിനും നിര്‍ണ്ണായക കൂടിക്കാഴ്ച്ച നടത്തി. രാജ്യത്ത് ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായിരുന്നു നായിഡു- സ്റ്റാലിന്‍ കൂടി കാഴ്ച്ച നടത്തിയത്.
ചൈന്നയിലെ ആള്‍പേട്ടയിലെ സ്റ്റാലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. ഒരു മണിക്കുര്‍ നീണ്ടുനിന്ന് ചര്‍ച്ചയില്‍ ബി ജെ പിക്കെതിരെയുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയത്.
ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന് പൂര്‍ണ പിന്തുണയുമായി ഡി.എം.കെ. പ്രതിപക്ഷ സഖ്യത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ യോഗം ചേരുമെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യകതമാക്കി.
സഖ്യത്തെ പിന്തുണയ്ക്കുന്നുവെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഡി.എം.കെ ഉയര്‍ത്തിയ നയമാണ് ദേശീയ തലത്തില്‍ പ്രാവര്‍ത്തികമാകുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
സഖ്യത്തിന്റെ നേതാവ് താനല്ലെന്നും ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. നേരെത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാര സാമി എന്നിവരുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























