ട്രെയിനില്‍ പുക വലിക്കുന്നതു വിലക്കി; ഗര്‍ഭിണിയെ സഹയാത്രികന് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

ട്രെയിനില്‍ പുക വലിക്കുന്നതു വിലക്കിയ ഗര്‍ഭിണിയെ സഹയാത്രികന് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ചിനാത് ദേവി (45) യാണു വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്.
പഞ്ചാബില്‍നിന്നു ബിഹാറിലേക്കുള്ള ജാലിയന്‍വാല എക്സ്പ്രസിലായിരുന്നു സംഭവം. കുടുംബത്തോടൊപ്പം ജനറല്‍ ബോഗിയില്‍ യാത്ര ചെയ്തിരുന്ന ചിനാത് ദേവിക്കു സമീപമിരുന്നു സോനു യാദവ് എന്നയാള്‍ പുക വലിച്ചു. ചിനാത് ദേവി ഇതിനെ എതിര്‍ത്തു. രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ സോനു യാദവ് ചിനാത് ദേവിയുടെ കഴുത്തുഞെരിക്കുകയായിരുന്നു. ഷാജഹാന്‍പൂരില്‍ ട്രെയിന്‍ നിര്‍ത്തിയ ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഛാട്ട് പൂജയ്ക്കായി ബിഹാറിലേക്കു കുടുംബത്തോടൊപ്പം പോകവെയാണ് ചിനാത് ദേവി ആക്രമിക്കപ്പെട്ടത്. സോനു യാദവിനെ അറസ്് ചെയ്തതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























