ഇനി പൊതുസ്ഥലത്ത് നൈറ്റി ധരിച്ചാൽ എട്ടിന്റെ പണിയാ മക്കളെ... നിയമം ലംഘിച്ച് നൈറ്റി ധരിച്ചാൽ പിഴ കൊടുക്കേണ്ടിവരും

നിയമം ലംഘിച്ച് നൈറ്റി ധരിച്ച് കാണപ്പെട്ടാല്‍ 2000 രൂപ പിഴ ഈടാക്കാനും ഗ്രാമത്തിലെ മുതിര്‍ന്നവര്‍ തീരുമാനിച്ചു. നൈറ്റിയില്‍ നടക്കുന്നവരുടെ വിവരം നല്‍കിയാല്‍ 1000 രൂപ പാരിതോഷികവും നല്‍കും. ആന്ധ്രാപ്രദേശിലെ പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ തൊകാലപള്ളി ഗ്രാമത്തിലാണ് വ്യത്യസ്തമായ നിയമം നിലവില്‍ വന്നത്. സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ആചാരങ്ങളെ കുറിച്ച് അന്വേഷിച്ചെത്തിയ തഹസില്‍ദാരും എസ്‌ഐയുമാണ് വിചിത്രമായ ' പിഴ ശിക്ഷ' നടക്കുന്ന വിവരം പുറംലോകത്തെ അറിയിച്ചത്.
തലമൂത്ത ആളുകള്‍ പറയുന്നത് അനുസരിക്കുകയാണ് ശീലം എന്നായിരുന്നു പലരുടെയും മറുപടി. നൈറ്റി നിരോധനത്തെ എതിര്‍ത്താല്‍ ഭ്രഷ്ട് കല്‍പ്പിക്കുമെന്ന് മുന്നറിയിപ്പും ഗ്രാമസംഘം നല്‍കിയിരുന്നു.
നൈറ്റി നിരോധിച്ച് ഗ്രാമത്തിലെ കാരണവന്മാര്‍ തീട്ടൂരം ഇറക്കിയത് ആറ് മാസങ്ങള്‍ക്ക് മുമ്ബാണ്. പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാന്‍ പറ്റാത്ത വേഷമാണ് നൈറ്റി. ചില സ്ത്രീകള്‍ സ്‌കൂളിലും, ആശുപത്രിയിലും വരെ നൈറ്റിയിട്ടാണ് ചെല്ലുന്നതെന്നും ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നൈറ്റിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വീടുകളില്‍ ഇതേത്തുടര്‍ന്ന് അന്വേഷണം നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി. ഒരു സ്ത്രീക്ക് പോലും ഇക്കാര്യത്തില്‍ പരാതിയില്ല.
https://www.facebook.com/Malayalivartha























