പടുത്തുയർത്തിയ മൂന്ന് നില കെട്ടിടം ഒറ്റനിമിഷം കൊണ്ട് തകര്‍ന്നുവീണു... സംഭവം ബംഗളൂരുവിലെ എന്‍ആര്‍ കോളനിയില്‍

കെട്ടിടം തകര്‍ന്ന് വീണതിനെത്തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ വീടുകള്‍ക്കും കേടുപാടുകള്‍ സഭവിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ അഗ്നിശമനസേനയാണ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്തത്. പൊലീസ് കെട്ടിട നിര്‍മ്മാണ ചുമതലയുള്ള ആള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം.
ബംഗളൂരുവിലെ എന്‍ആര്‍ കോളനിയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. അപകടം സമയം മൂന്ന് തൊഴിലാളികളാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് പുറത്ത് വന്നെങ്കെലും ഒരാള്‍ ഇതിനുള്ളില്‍ കുടുങ്ങി പോകുകയായിരുന്നു.
https://www.facebook.com/Malayalivartha























