മുംബൈ തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാളെ കാണാതായി, തെരച്ചില്‍ തുടുരുന്നു

മുംബൈ തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാളെ കാണാതായി. വാസൈ തീരത്തുനിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.
മോര്‍ണിംഗ് സ്റ്റാര്‍ എന്ന ബോട്ടാണ് ഞായറാഴ്ച പുലര്‍ച്ചെ മുങ്ങിയത്. മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണു ബോട്ട് മുങ്ങിയതെന്നാണു റിപ്പോര്‍ട്ട്. ബബന്‍ പാല്‍ എന്നയാളെയാണു കാണാതായതെന്നാണു സൂചന. ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്നു കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
"
https://www.facebook.com/Malayalivartha























