പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്തതോടെ യുവതിയുടെ കൺട്രോൾ പോയി... പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചടിച്ചൊതുക്കി യുവതി

അമ്മയെയും കൂട്ടി യുവതി ചന്തയില്‍ ഷോപ്പിംഗിന് പോകുമ്ബോഴായിരുന്നു സംഭവം. ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബാരികേഡ് പ്രദേശത്തുകൂടി സ്‌കൂട്ടി ഓടിച്ചെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് യുവതിയും തിരികെ ആക്രമിച്ചത്. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ യുവതിയും അമ്മയും റോഡില്‍ മറിഞ്ഞ് വീഴുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാര്‍ ഓടിക്കൂടുകയും ചെയ്തു.
ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. മാത്രമല്ല യുവതിയും ഉദ്യോഗസ്ഥനെതിരെ കയര്‍ക്കുന്നുണ്ട്. മാത്രല്ല ഇയാളെ കൈനീട്ടി യുവതി അടിക്കുന്നുമുണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ കോളറില്‍ പിടിക്കുകയും വലിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. തുടര്‍ന്ന് മുതിര്‍ന്ന് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുകയും അക്രമിച്ച ഉദ്യോഗസ്ഥന്‍ സ്ഥലം വിടുകയും ചെയ്തു. സംഭവത്തില്‍ കേസൊന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ല. ദീപാവലി തിരക്കുകള്‍ പ്രമാണിച്ച് റോഡില്‍ ബാരിക്കേട് കെട്ടിയിട്ടുണ്ടായിരുന്നു.
എന്നാല്‍ ഇത് അറിയില്ലായിരുന്ന യുവതി ബാരിക്കേഡ് മറികടന്ന് സ്‌കൂട്ടി ഓടിക്കുകയായിരുന്നു. ഉടന്‍ ആര്‍ജെ ഗൗതം യുവതിയോട് മോശമായി പെരുമാറുകയും യുവതിയെ മര്‍ദിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























