പുകവലിയുടെ ഗന്ധം സഹിക്കാനായില്ല യാത്രക്കാരനായ യുവാവിനോട് പുകവലിക്കുന്നതിനെതിരേ പ്രതികരിച്ചപ്പോൾ നഷ്ടമായത് രണ്ടു ജീവനുകൾ... ഗർഭിണിയായ സഹയാത്രക്കാരൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ചിനാത് ദേവി എന്ന നാല്‍പത്തിയഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. വാക്കേറ്റത്തിനൊടുവിലായിരുന്നു കൊലപാതകം. ബിഹാറിൽ ഛാട്ട് പൂജയിൽ പങ്കെടുക്കാൻ കുടുംബസമേതം പോകുകയായിരുന്നു ചിനാത് ദേവി. സോനുയാദവ് യുവതിയുടെ കഴുത്തിന്‍ അമര്‍ത്തിയതോടെ ബന്ധുക്കളും സഹയാത്രികരും ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി.മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. പൊലീസ് മേല്‍ നടപടികൾ സ്വീകരിച്ചു.
തീവണ്ടി യാത്രക്കിടെ പുകവലിക്കുന്നതിനെതിരേ പ്രതികരിച്ച ഗർഭിണിയെ സഹയാത്രക്കാരൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പഞ്ചാബ് – ബിഹാർ ജാലിയൻവാല എക്സ്പ്രസ്സിലാണ് ദാരുണസംഭവമുണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട് സോനു യാദവ് എന്ന അക്രമി പൊലീസിന്‍റെ പിടിയിലായി. എന്നാല്‍ ചിനാത് ദേവിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ട്രെയിൻ നിറുത്തിയതിനു ശേഷം ഇവരെ ഷാജഹാൻപൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha























