ഛത്തീസ്ഗഡില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന് മരിച്ചു

ഛത്തീസ്ഗഡിലെ കന്‍കേര്‍ ജില്ലയിലുണ്ടായ ഐഇഡി സ്ഫോടനത്തില്‍ പരിക്കേറ്റ സൈനികന് മരിച്ചു. ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മഹീന്ദര്‍ സിംഗാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സ്ഫോടനത്തില്‍ മഹീന്ദറിനു പരിക്കേറ്റത്.
കന്കേറിലെ കൊയില ബന്ദയിലാണ് സ്ഫോടനമുണ്ടായത്. ആറ് ഐഇഡി സ്ഫോടനങ്ങളാണ് ഉണ്ടായത്. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹീന്ദറിനെ റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ഞായറാഴ്ച രാവിലെ ഛത്തീസ്ഗഡിലെ ബിജാപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചിരുന്നു. 16 ദിവസത്തിനിടെ മാവോയിസ്റ്റുകള്‍ നടത്തുന്ന വലിയ നാലാമത്തെ ആക്രമണമായിരുന്നു ഇത്.
ഛത്തീസ്ഗഡ് നിയമസഭായിലേക്ക് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ ആക്രമണം.
https://www.facebook.com/Malayalivartha























