രഥയാത്രയ്ക്കു തടസം നിന്നാൽ രഥചക്രങ്ങൾക്കിടയിൽ വെച്ച് ചതച്ചരയ്ക്കുമെന്നു ബി ജെ പി നേതാവ്

രഥയാത്രയ്ക്ക് തടസ്സമായി നിൽക്കുന്നവരെ രഥത്തിന്റെ ചക്രങ്ങൾക്കിടയിൽ വെച്ച് ചതച്ചരയ്ക്കുമെന്നു ബി ജെ പി നേതാവ് ..
ഡിസംബർ 5,6,7 തിയതികളിൽ പശ്ചിമ ബംഗാളിൽ ബി ജെ പി നടത്തുന്ന രഥയാത്രയുമായി ബന്ധപ്പെട്ടാണ് വിവാദ പരാമർശം . രഥയാത്രയ്ക്കു തടസം നിൽക്കുന്നവരെ ചതച്ചരയ്ക്കുമെന്നു പറഞ്ഞത് ബിജെപി നേതാവ് ലോക്കറ്റ് ചാറ്റർജിയാണ് .
മാൾഡയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണു ബിജെപി വനിതാ വിഭാഗം അധ്യക്ഷയായ ലോക്കറ്റ് ഭീഷണി മുഴക്കിയത്.
ബംഗാളിൽ ജനാധിപത്യം പുനസ്ഥാപിക്കാനാണ് രഥയാത്രയിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ഈ രഥയാത്ര തടയാൻ ശ്രമിക്കുന്നവരെ രഥത്തിന്റെ ചക്രങ്ങൾക്കിടയിൽ ചതച്ചരയ്ക്കും- ലോക്കറ്റ് വ്യക്തമാക്കി.ജനാധിപത്യം പുനസ്ഥാപിക്കാനിന്ന പേരിൽ നടത്തുന്ന രഥയാത്രയിൽ ഇത്തരം പരാമർശങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്നാണ് എതിരാളികളുടെ വാദം
സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെ രഥയാത്ര കടന്നുപോകും. പാർട്ടി അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന രഥയാത്രയുടെ സമാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തിച്ച് വൻ പൊതുയോഗം നടത്താനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ലോക്കറ്റിന്റെ പ്രതികരണം വാൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്
ഇത് ആദ്യമായല്ല ലോക്കറ്റ് വിവാദ പരാമർശങ്ങൾ നടത്തുന്നത്. നേരത്തെ, ദേശീയ പൗരത്വ രജിസ്റ്ററിൽനിന്ന് ഒഴിവാക്കപ്പെട്ടവർ ഇന്ത്യയിൽ ബോംബ് നിർമിക്കുകയാണെന്നും ഇവരെ ബംഗ്ലാദേശിലേക്കു തിരിച്ചയയ്ക്കണമെന്നും ലോക്കറ്റ് പറഞ്ഞിരുന്നു.
2016-ൽ പോളിംഗ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനു ലോക്കറ്റ് ചാറ്റർജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്തിരുന്നു.
രഥയാത്രയിൽ കുഴപ്പങ്ങളുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ബി ജെ പി ഏറ്റെടുക്കേണ്ടിവരും . ഈ സാഹചര്യത്തിൽ നേതാക്കളുടെ ഇത്തരം പരാമർശങ്ങൾ ബി ജെ പി യെ വെട്ടിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























