ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍ ; പതിവ് പരിശോധനകളുടെ ഭാഗമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍. ഗോവയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പരീക്കര്‍ ചികിത്സ തേടിയത്. പതിവ് പരിശോധനകളുടെ ഭാഗമായാണ് പരീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അര്‍ബുദത്തെ തുടര്‍ന്നു പരീക്കര്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിരവധി ആശുപത്രികളാണ് അദ്ദേഹം ചികിത്സ തേടിയത്. ഗോവ, മുംബൈ, ന്യൂയോര്‍ക്ക്, ഡല്‍ഹി എന്നിവിടങ്ങളില്‍ പരീക്കര്‍ ചികിത്സ തേടിയിരുന്നു.
https://www.facebook.com/Malayalivartha























