യാത്രക്കാരെ കയറ്റി പറക്കാനൊരുങ്ങുവേ പൈലറ്റിന്റെ കൈ തട്ടി അറിയാതെ ഒരു സ്വിച്ച് അമർന്നു; കണ്ണടച്ച് തുറക്കും മുൻപ് അരങ്ങേറിയത് നാടകീയ മുഹൂർത്തങ്ങൾ

അഫ്ഗാനിസ്ഥാന്‍ വിമാനത്തിലെ പൈലറ്റിന് പറ്റിയ ഒരു അമളി കാരണം പരിഭ്രാന്തരാകേണ്ടി വന്നത് ഡല്‍ഹി വിമാനത്താവളത്തിയിലെ ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കുമാണ്. അഫ്ഗാൻ വിമാനം ഡല്‍ഹി - കാണ്ഡഹാര്‍ എഫ് ജി 312 വിമാനത്തിലെ പൈലറ്റിനാണ് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നത്.
യാത്രക്കാരെല്ലാം കയറിയ വിമാനത്തില്‍ പൈലറ്റിന്റെ കൈ തട്ടി അറിയാതെ വിമാനം തട്ടിയെടുത്തു എന്ന് സൂചിപ്പിക്കുന്ന ഹൈജാക്ക് ബട്ടണ്‍ അമരുകയായിരുന്നു. ഉടനെ തന്നെ വിമാനത്തിന് ചുറ്റും എന്‍ എസ് ജി കമാന്‍ഡോകള്‍ നിരന്നു. സംഭവമെന്തെന്ന് മനസിലാക്കാന്‍ കഴിയാതെ യാത്രക്കാരും പരിഭ്രമിച്ചു.
തുടര്‍ന്ന് കമാന്‍ഡോകള്‍ വിമാനത്തിന് അകത്തും പുറത്തും പരിശോധന നടത്തി വിമാനത്തിന് സുരക്ഷാ ഭീഷണി ഒന്നും തന്നെ ഇല്ല എന്ന് ബോധ്യപ്പെട്ടതിനു ശേഷമാണ് വിമാനം പറന്നുയര്‍ന്നത്. നാടകീയമായ സംഭവങ്ങളെ തുടര്‍ന്ന് വിമാനം രണ്ടു മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3.30 നു ഡല്‍ഹിയില്‍ നിന്നും പുറപ്പെടാനൊരുങ്ങിയ വിമാനത്തില്‍ 9 ജീവനക്കാരും 124 യാത്രക്കാരും ഒരു നവജാത ശിശുവുമായിരുന്നു ഉണ്ടായിരുന്നത്. സംഭവം പൈലറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായ അബദ്ധം മാത്രമാണെന്ന് ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍ സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha























