അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന്റെ കരണക്കുറ്റിയ്ക്ക് അടിച്ചു യുവതി!

കഴിഞ്ഞ ബുധനാഴ്ച യുപിയിലെ ലക്‌നൗവില്‍ അപമര്യാദയായി പെരുമാറിയ പോലീസുകാരനെ യുവതി പഞ്ഞിക്കിട്ടു. അമ്മയെയും കൂട്ടി ചന്തയിലേക്ക് പോയ യുവതിയോടാണ് പോലീസുകാരന്‍ അപമര്യാദയായി പെരുമാറിയത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബാരികേഡ് പ്രദേശത്തുകൂടി സ്‌കൂട്ടര്‍ ഓടിച്ചെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ യുവതിയും അമ്മയും റോഡില്‍ മറിഞ്ഞ് വീഴുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാര്‍ ഓടിക്കൂടുകയും ചെയ്തു.
ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു കയര്‍ത്ത യുവതി കൈനീട്ടി ഇയാളുടെ കരണക്കുറ്റിയ്ക്ക് ഒന്നു കൊടുക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്റെ കോളറില്‍ പിടിക്കുകയും വലിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്.
തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുകയും അക്രമിച്ച ഉദ്യോഗസ്ഥന്‍ സ്ഥലം വിടുകയും ചെയ്തു. സംഭവത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ദീപാവലി തിരക്കുകള്‍ പ്രമാണിച്ച് റോഡില്‍ ബാരിക്കേഡ് കെട്ടിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് അറിയാതിരുന്നതിനാല്‍ യുവതി ബാരിക്കേഡ് മറികടന്ന് സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























