135 തവണ ട്രാഫിക്ക് നിയമം ലംഘിച്ച ബൈക്ക് യാത്രികന്‍, മുങ്ങി നടക്കുന്ന ഇയാള്‍ ഫൈന്‍ ഇനത്തില്‍ അടയ്ക്കാനുള്ളത് 31556 രൂപ!

ഹൈദരാബാദുകരനായ കൃഷ്ണ പ്രകാശ് ട്രാഫിക്ക് നിയമം ലംഘിക്കുന്നത് ശീലമാക്കിയ യാത്രികനാണ്. എകദേശം 135 തവണയാണ് ഇയാള്‍ ട്രാഫിക് നിയമം ലംഘിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.
ടിഎസ് 10 ഇഡി 9176 എന്ന ബൈക്കിലാണ് ഈ 135 പ്രാവശ്യവും നിയമ ലംഘനം നടത്തിയത്. മാത്രമല്ല ഇത്രയും കാലമായിട്ടും ഫൈന്‍ അടച്ചിട്ടുമില്ല. 2016-ലായിരുന്നു കൃഷ്ണ പ്രകാശ് അവസാനമായി ഫൈന്‍ അടച്ചത്.
പിന്നീട് രണ്ടു വര്‍ഷമായി ഫൈന്‍ അടയ്ക്കാതെ ഇയാള്‍ മുങ്ങിനടക്കുകയായിരുന്നു. അവസാനം പൊലീസ് പ്രകാശിന്റെ ബൈക്ക് കണ്ടുകെട്ടിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്.
ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ചതിനും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനുമായിരിന്നു ഭൂരിഭാഗം ഫൈനും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 31556 രൂപയാണ് ഫൈന്‍ ഇനത്തില്‍ അടയ്ക്കാനുള്ളത്.
https://www.facebook.com/Malayalivartha























