മതവും തീവ്രവാദവും തമ്മിലുള്ള ബന്ധം അനുവദിക്കരുതെന്ന് മോഡി

മതവും ഭീകരവാദവും തമ്മിലുളള ബന്ധം തള്ളികളയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭീകരവാദവും തീവ്രവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരികയാണ്. തെക്ക് ചൈനാകടലില്‍ സമാധാനം സ്ഥാപിക്കാന്‍ ആഗോളച്ചട്ടങ്ങള്‍ പാലിക്കണമെന്നും മോഡി മ്യാന്‍മറില്‍ ഈസ്റ്റ് ഏഷ്യ ഉച്ചകോടിയില്‍ പറഞ്ഞു. ആഗോളതലത്തിലുളള ഭീകരവാദം തടയാന്‍ ഇന്ത്യയുടെ പൂര്‍ണ പിന്തുണ വ്യക്താമാക്കുന്നതായിരുന്നു ഈസ്റ്റ് ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍.
തീവ്രവാദ, ഭീകര പ്രവര്‍ത്തനങ്ങളുമായി മയക്കുമരുന്നു വ്യാപാരവും ആയുധകടത്തും കള്ളപണവും ബന്ധപ്പെട്ട് കിടക്കുന്നതായി നരേന്ദ്രമോഡി അഭിപ്രായപ്പെട്ടു. എല്ലാത്തരം തീവ്രവാദവും നേരിടുന്നതിനായി ആഗോളതലത്തിലുളള കൂട്ടായ്മ ആവശ്യമാണ്. അതോടൊപ്പം മതങ്ങളും തീവ്രവാദവും തമ്മിലുള്ള എതൊരു ബന്ധവും തള്ളികളയണമെന്നും മോഡി ആവശ്യപ്പെട്ടു.
ഇസ്ലാമിക് സ്‌റ്റേറ്റിനെ കുറിച്ചുള്ള ഉച്ചകോടിയുടെ പ്രമേയത്തിന് ഇന്ത്യ പൂര്‍ണ്ണ പിന്തുണ അറിയിച്ചു. തെക്ക് ചൈനാകടല്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പരിഹരിക്കന്‍ ആഗോള മാനദണ്ഡം പാലിക്കണമെന്ന് മോഡി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും എല്ലാവരും പാലിക്കണമെന്ന് ചൈനീസ്, ജപ്പാന്‍ പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തില്‍ മോഡി ആവശ്യപ്പെട്ടു.
ഉച്ചകോടിക്ക് മുന്നോടിയായി റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെത്രദേവുമായും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായും മോഡി കൂടി കാഴ്ച നടത്തി. മുന്നുദിവസം നീണ്ട മ്യാന്‍മാര്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഓസ്‌ട്രേലിയയിലേയ്ക്ക് യാത്രതിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























