കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ നിര്യാണത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു

കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ നിര്യാണത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളില്‍ ദേശീയ പതാക താഴ്ത്തി കെട്ടിയിട്ടുണ്ട്. അനുശോചനം രേഖപ്പെടുത്തിയാവും ചടങ്ങുകളിലേക്ക് കടക്കുക. ആദരസൂചകമായി തിങ്കളാഴ്ച കര്‍ണാടകയില്‍ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അനന്ത് കുമാറിന്റെ അന്ത്യം. അര്‍ബുദ ബാധയേത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു വിയോഗം. സംസ്‌കാരം ചൊവ്വാഴ്ച ബംഗളൂരുവിലെ ചാമരാജ് പേട്ട് ശ്മശാനത്തില്‍ നടക്കും.
ആറ് തവണ പാര്‍ലമെന്റംഗമായ അനന്ത് കുമാര്‍ എ.ബി. വാജ്‌പേയ് സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയുമായിരുന്നു. പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന അദ്ദേഹം രാസവള വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























