ബിജെപിയെ നയിക്കുന്നത് വിദ്വേഷമാണെന്ന് രാഹുല്‍ഗാന്ധി

ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നവരെ വിദ്വേഷമാണ് നയിക്കുന്നതെന്നും മാധ്യമങ്ങളില്‍ ഫോട്ടോ വരാനായി തെരുവ് വൃത്തിയാക്കുന്നവര്‍ തന്നെ അവിടെ വിഷം ചീറ്റുന്നുവെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇംഗ്ലീഷിന് പകരം ഹിന്ദിക്ക് പ്രധാന്യം നല്‍കുന്നത് ജനങ്ങളെ വിഭജിക്കാനാണെന്നും രാഹുല്‍ ആരോപിച്ചു. ദില്ലിയിലെ തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മര ചടങ്ങിലായിരുന്നു രാഹുലിന്റെ ഈ ആരോപണം.
മാധ്യമങ്ങളില്‍ ചിത്രം വരാന്‍ തെരുവ് വൃത്തിയാക്കുന്നവര്‍ തന്നെ അവിടെ വിഷം ചീറ്റുകയാണ്. ഇന്ത്യയില്‍ ഐക്യത്തിനുള്ള ഉപകരണമായാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ നെഹ്‌റു കണ്ടത്. ബിജെപി ഇപ്പോള്‍ ഹിന്ദിക്ക് പ്രാധാന്യം നല്‍കുന്നത് ആ സങ്കല്‍പത്തിനെതിരാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന് പല തെറ്റുകളും പറ്റിയിട്ടുണ്ടെന്ന് രാഹുല്‍ സമ്മതിച്ചു. നെഹ്‌റുവിന്റെ പൈതൃകം ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സോണിയാഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഇതു വരെയുള്ള പരിപാടികളെല്ലാം ഫോട്ടോ വരാനുള്ളത് മാത്രമായിരുന്നെന്നും എന്താണ് കോണ്‍ഗ്രസ് നേതാക്കളുടെ നേട്ടമെന്ന് വിശദീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഹിന്ദിയെ അപമാനിക്കുന്നതിന് ജനം മാപ്പു നല്‍കില്ലെന്നും ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. നെഹ്‌റുവിനെ അനുസ്മരിക്കാന്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള നേതാക്കളെ ക്ഷണിച്ച് കോണ്‍ഗ്രസ് അടുത്തയാഴ്ച സംഘടിപ്പിക്കുന്ന അന്താര്ഷ്ട്ര സമ്മേളനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























