ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്ക്കെതിരെ വിമര്‍ശനവുമായി അറ്റോര്‍ണി ജനറല്‍

പലപ്പോഴും ആവശ്യത്തിനു വാദം കേള്‍ക്കാതെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്ക്കെതിരെ വിമര്‍ശനവുമായി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. ആവശ്യത്തിന് വാദം കേള്‍ക്കാതെ ചീഫ് ജസ്റ്റിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജികള്‍ തള്ളുന്നുവെന്ന് എന്നാണ് കെ.കെ.വേണുഗോപാല്‍ ആരോപിച്ചത്.
' ആയിരക്കണക്കിനു മൈലുകള്‍ അകലെനിന്നാണു ഹര്‍ജി നല്‍കുന്നവര്‍ വരുന്നത്. അവര്‍ കോടതിയുടെ പുറകില്‍നില്‍ക്കും, അഭിഭാഷകന്‍ മുന്‍പിലും. അപ്പോള്‍ താങ്കള്‍ 'ഹര്‍ജി തള്ളി' എന്ന് പറയും. ഇതു ശരിയല്ല. അവര്‍ക്കു പറയാനുള്ളത് എന്താണെന്നു മുഴുവന്‍ കേള്‍ക്കണം. മറ്റു കോടതികള്‍ അങ്ങനെയാണു പെരുമാറുന്നത്' അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.
എ.ജിയുടെ വാദങ്ങള്‍ അതേ സ്പിരിറ്റോടെ എടുക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഞങ്ങള്‍ യഥാര്‍ത്ഥ വസ്തുതകളിലേക്കു പോകുന്നില്ലെന്നു കരുതരുത്. കാര്യങ്ങള്‍ മനസിലാക്കിയ ശേഷമാണ് വിധി പറയുന്നതെന്ന് ജസ്റ്റിസ് ഗൊഗോയ് വ്യക്തമാക്കി. തുടര്‍ന്ന് നികുതിക്കേസില്‍ കേന്ദ്രത്തിനുവേണ്ടി വാദിക്കാന്‍ എജിയെ ചീഫ് ജസ്റ്റിസ് അനുവദിച്ചു.
https://www.facebook.com/Malayalivartha























