നോട്ട് നിരോധനം നടപ്പിലാക്കിയ രീതി ശരിയായില്ല; ബി.ജെ.പി അപകടകാരിയായ പാര്‍ട്ടിയാണെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്

ബി.ജെ.പി അപകടകാരിയായ പാര്‍ട്ടിയാണെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ബി.ജെ.പി അപകടകാരിയായ പാര്‍ട്ടിയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുപോലെ ചിന്തിക്കുന്നുവെങ്കില്‍ അവര്‍ അപകടകാരികളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രജനീകാന്ത്.
ബി.ജെ.പിയിലൂടെ രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. നോട്ട് നിരോധനത്തിനെതിരെയും രജനീകാന്ത് ആഞ്ഞടിച്ചു. 2016 നവംബര്‍ 8ന് നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്തയാളാണ് രജനീകാന്ത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ നോട്ട് നിരോധനം നടപ്പിലാക്കിയ രീതി ശരിയായില്ലെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
നോട്ട് നിരോധനം ശരിയായി നടപ്പിലാക്കിയില്ല. ചര്‍ച്ച ചെയ്ത് ആവശ്യമായ മുന്നൊരുക്കത്തിന് ശേഷമാണ് നോട്ട് നിരോധനം പ്രഖ്യാപിക്കേണ്ടിയിരുന്നതെന്നും രജനീകാന്ത് ചെന്നൈയില്‍ പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രജനീകാന്ത്.
https://www.facebook.com/Malayalivartha























